Thursday, October 28, 2010

കുരുവിക്കുഞ്ഞനും ബാന്റുമേളവും

നാട്ടാരേ എന്ന് നീട്ടിയൊരു വിളി.. മറുപടിയില്ല..പിന്നെ മൈക്കിലൂടെ നാട്ടാരേ…കൂയ്….എന്നൊരു ആര്‍പ്പായിരുന്നൂന്ന്. പറയുന്നത് ആരാ….. വിമത ലീഗിന്റെ നേതാവ് എം.എ അബ്ദുറഹ്മാന്‍ മാഷ്…..ആരെ പററിയാ പറയുന്നത്. മഠത്തില്‍ മുഹമ്മദ് ഹാജിയെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും കുടിയിറക്കി ഭരണ ലീഗുകാര്‍ (ഔദ്യോഗിക ലീഗ്) സ്ഥാപിച്ച കൊടിയത്തൂര്‍ പഞ്ചായത്തിലെ ബിനാമി ഭരണസമിതിയിലെ നോമിനേററഡ് പ്രസിഡണ്ട് നമ്മുടെ സാക്ഷാല്‍ ഇമ്പച്ചിവെള്ളനെപ്പററി. കൊളക്കാടന്‍ മമ്മദാക്കയുടെ നോമിനിയാണ് ഇമ്പിച്ചിവെള്ളന്‍ എന്നാണ് അന്ന് കേട്ടിരുന്നത്. ചേന്ദമംഗല്ലൂര്‍ ഹൈസ്കൂളില്‍ പഠിക്കുകയായിരുന്ന ഞാനും എന്റെ ക്ളാസ്മേററായിരുന്ന ഇന്നത്തെ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എ നാസറും സി.ടി ഗഫൂറും ഒക്കെ നടന്നു വരുമ്പോ കോട്ടമ്മലെ പഞ്ചായത്ത് കിണറിന്റെ സൈഡില്‍ പ്രസ്തുത പഞ്ചായത്ത് പ്രസിഡണ്ടിന് സ്വീകരണം. ആ യോഗത്തിലാണ് നാട്ടാരേ കൂയ് എന്ന് ഇമ്പിച്ചിവെള്ളന്‍ പറഞ്ഞതായി മാഷ് തമാശ രൂപേണ പറഞ്ഞതെന്ന് മാഷുടെ കൂടെ സൌത്ത് കൊടിയത്തൂര്‍ യു.പി സ്കൂളില്‍ ടീച്ചറായിരുന്ന ഉമ്മ പറഞ്ഞു കേട്ടതാണ്. അന്നത്തെ സര്‍ക്കാര്‍ നോമിനേററഡ് ഭരണസമിതിയില്‍ ഉമ്മയും മെംബറായിരുന്നു. അത് അധിക കാലം നീണ്ടു നിന്നില്ല. ഇമ്പിച്ചിവെള്ളനെ മാററി ടി.ടി അഹമ്മദ് സാഹിബ് പ്രസിഡണ്ടായി. ടി.ടി കാക്ക ഞങ്ങള്‍ ചെറുവാടിയില്‍ നടത്തിയിരുന്ന ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് ഒരു ഫുട്ബോള്‍ വാങ്ങാന്‍ 35 രൂപ പാസ്സാക്കി തന്നതും ഞാനും കുററിക്കാട്ടുമ്മലെ മജീദും അത് വാങ്ങാനായി നാലഞ്ചു തവണ പഞ്ചായത്ത് ഓഫീസിലും മൂപ്പരുടെ വീട്ടീലും ഒക്കെ കയറിയിറങ്ങിയതും ഓര്‍മ്മയുണ്ട്.

ചില സാധനങ്ങള്‍ക്ക് ചില പ്രത്യേക ബ്രാന്റുകളുണ്ടല്ലോ. ടൂത്ത്പേസററ് കോള്‍ഗേററും സിഗരററ് സിസ്സേഴ്സും ഹെഡ്മാസ്ററര്‍ കുട്ട്യാലി മാസ്റററും ഒക്കെ പോലെ പഞ്ചായത്ത് പ്രസിഡണ്ട് എന്ന് പറഞ്ഞാല്‍ അത് മഠത്തില്‍ മുഹമ്മദാജി തന്നെ ആയിരുന്നു. എത്ര കാലാ അതങ്ങനെ കഴിഞ്ഞത്. അദ്ദേഹത്തെ കണ്ടാല്‍ ഒരു പ്രസിഡണ്ടിന്റെ ലുക്കും ഉണ്ടായിരുന്നു. ഇന്ന് ചെറിയ ചെറിയ പയ്യന്‍മാരല്ലേ പ്രസിഡണ്ട്….പോരാത്തത് അധികവും മഹിളാ മണികളും.

ബാന്റും പന്തം കൊളുത്തി പ്രകടനവും ഇല്ലാത്ത തെരഞ്ഞെടുപ്പ് പ്രചരണത്തിനെന്ത് പൊലിമ. കുറേ വണ്ടികളും ഫ്ളക്സ് ബോര്‍ഡും ഒന്നും കാര്യമില്ല. പ്രചരണത്തിന്റെ അവസാന ദിവസം രാവിലെ രണ്ട് മുട്ടാണ് കോഴിക്കോട് നിന്നും വരുന്ന ബാന്റുകാര്. ഏതു പാര്‍ട്ടിക്കാണെന്ന് വെച്ചാല്‍ അവരുടെ യൂണിഫോമും ഇട്ട് ചുള്ളിക്കാപറമ്പില്‍ നിന്നേ തുടങ്ങും മുട്ട്. ഞങ്ങള്‍ കുട്ടികള്‍ ഏത് കോത്താഴത്താണേലും നിമിഷം കൊണ്ട് ബാന്റ്മേളക്കാരുടെ ചുററുമെത്തും. പറയങ്ങാട്ട് മുഹമ്മദ് ഹാജിയും മോയന്‍ കൊളക്കാടനും തമ്മില്‍ പഴയ അഞ്ചാം വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പ് യുദ്ധമാണ് ഞാന്‍ നാട്ടിലിരുന്ന് ആസ്വദിച്ച ഒന്ന്. എന്നാല്‍ അതിനേക്കാളൊക്കെ രസകരമായിരുന്നു പോലും പിന്നീട് കെ.പി.യു അലിയും മോയനും തമ്മില്‍ നടന്ന സൌഹൃദ മത്സരം. കടുമണി വിട്ടു കൊടുക്കാന്‍ രണ്ടു പേരും തെയ്യാറായില്ല. രണ്ട് മുന്നണി തമ്മിലുള്ള മത്സരം രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പോരാട്ടമായി മാറി. മോയന്റെ വിജയാഘോഷങ്ങളൊക്കെ റിയാദില്‍ നിന്നോണ്ട് ആണ് ആസ്വദിച്ചത്.

കുരുവിക്കുഞ്ഞനെ ഓര്‍ക്കാത്തവരുണ്ടാകില്ല. പഞ്ചായത്തിലേക്ക് കുരുവി അടയാളത്തില്‍ മത്സരിച്ച് കൂരുവിക്കുഞ്ഞനായ കുഞ്ഞന്‍. നമ്മുടെ അക്കരപറമ്പിലെ കീരന്‍. ക്വീന്റല്‍ ചാക്ക് തലയിലെടുക്കുന്ന അപൂര്‍വ്വ വ്യക്തികളിലൊരാള്‍. കീരനും മത്സരിച്ചു പണ്ട്. സി.പി.ഐ സ്ഥാനാര്‍ത്ഥിയായി. ഇത്തനായി ഒരു നല്ല പഞ്ചായത്ത് മെംബറായിരുന്നു. വളരെ ആക്ടീവായ എന്നാല്‍ ബഹളങ്ങളൊന്നുമില്ലാത്തെ മൂന്നാം വാര്‍ഡില്‍ നിന്നുള്ള മെംബര്‍. പൊററമ്മലെ മറിയോമാത്തയെ (പി.കെ മറിയം) എങ്ങിനെ മറക്കും. ഒരു വിപ്ളവം തന്നെ സൃഷ്ടിച്ച എനിക്കേററവും ഇഷ്ടപ്പെട്ട ഒരു പഞ്ചായത്ത് മെംബര്‍. ചെറുവാടിക്കാര്‍ വല്ലാതെ മിസ്സ് ചെയ്യുന്ന ഒരു വനിതാ സാമൂഹ്യ പ്രവര്‍ത്തക. എല്ലാ പരിമിതികള്‍ക്കുള്ളിലും നിന്ന് നാടിന് വേണ്ടി പ്രവര്‍ത്തിച്ച ആത്മാര്‍ത്ഥയുള്ള ഒരു പഞ്ചായത്ത് മെംബര്‍. സമ്പൂര്‍ണ്ണ സാക്ഷരതക്കായുള്ള പരിപാടിയില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ച അവരുടെ കൂടെ മാസ്ററര്‍ ട്രെയിനിയായും, റിസോഴ്സ് പേഴ്സണായും പിന്നെ പഞ്ചായത്ത് സാക്ഷരതാ സമിതി വൈസ് ചെയര്‍മാനായും ഒക്കെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു. അതു പോലെ തന്നെ പി.എന്‍ പണിക്കര്‍ സാറിന്റെ കൂടെ കാന്‍ഫെഡില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരമുണ്ടാക്കി തന്നതും മറിയോമാത്തയാണ്. ശങ്കരന്‍ വൈദ്യര്‍ ഏറെ ആത്മാര്‍ത്ഥമായി വാര്‍ഡ് നോക്കിയ ഒരു മെംബറായിരുന്നു. തന്റെ വാര്‍ഡിന്റെ പരിധിക്കപ്പുറത്തേക്ക് പശുക്കളെ തീററാന്‍ പോകുമ്പോഴും വൈദ്യരുടെ ശ്രദ്ധ മുഴുവന്‍ തന്റെ വാര്‍ഡില്‍ തന്നെയായിരിക്കും. കെ.വി വളരെ ജന സമ്മതനായ ഒരു മെംബറും പ്രസിഡണ്ടും ഒക്കെയായിരുന്നു. ആരും എവിടേയും എപ്പോള്‍ വിളിച്ചാലും കെ.വി ഓടിയെത്തും. ഒട്ടേറെ നല്ല കാര്യങ്ങള്‍ ഓണം കേറാമൂലയായി കിടന്നിരുന്ന പഴംപറമ്പിനു വേണ്ടിയെല്ലാം ചെയ്തിട്ടുള്ള കെ.വി ചെയ്യേണ്ടിയിരുന്നില്ലാത്ത ഒരു ഏര്‍പ്പാടാണ് ആ ദാറുല്‍ ഹസ്സനാത്ത് യതീംഖാനയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പറഞ്ഞിട്ടു കാര്യമില്ല. അബ്ദുല്‍ അസീസ് ഫൈസി മദ്രസ്സത്തുല്‍ ബനാത്തും കെ.പി.യു അലി മില്ലത്ത് മഹലില്‍ കുറേ ഇന്‍സ്ററിററ്യൂട്ടുകളും ഒക്കെ തുടങ്ങിയാല്‍ പിന്നെ നമ്മളും തുടങ്ങാതെ ഗത്യന്തരമുണ്ടോ….

മഠത്തില്‍ മുഹമ്മദാജി ബ്രാന്റട് പ്രസിഡണ്ട് ഒക്കെ ആയിക്കോട്ടെ എനിക്കേററവും ഇഷ്ടപ്പെട്ട ഒരു പ്രസിഡണ്ടായിരുന്നു കെ.പി.യു അലി. പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ ഒരു ചാനല്‍ ഉണ്ടാക്കിയത് അലി തന്നെയാണ്. ചില പണികളൊക്കെ അവിടേയും ഇവിടേയുമായി ഒപ്പിച്ചെന്ന് പ്രതിപക്ഷം പറഞ്ഞാലും പഞ്ചായത്താപ്പീസിന് പഞ്ചായാപ്പീസിന്റെ ഒരു ഗെററപ്പ് ഉണ്ടാക്കിയത് അലിയായിരുന്നു. ചെറുവാടിയില്‍ ഏറെ പുകഴ് പെററ ഒരു ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഞങ്ങള്‍ നടത്തിയിരുന്നു. അതിന് പഞ്ചായത്ത് വക റോളിംഗ് ട്രോഫി നല്‍കിയത് അലിയായിരുന്നു. കൂടാതെ സാമ്പത്തികമായ എന്തെങ്കിലും സഹായം വേണം ക്ളബ്ബിന് എന്ന് പറഞ്ഞപ്പോ അലി പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. “വെറുതേ സാമ്പത്തിക സഹായം തരാനൊന്നും കഴിയൂല. നിങ്ങള്‍ ക്ളബ്ബിന്റെ മെംബര്‍മാരെല്ലാം കൂടി ചേര്‍ന്ന് ചുള്ളിക്കാപറമ്പില്‍ നിന്നും ഇടവഴിക്കടവിലേക്കുള്ള റോഡിലെ കുണ്ടും കുഴിയുമൊക്കെ ഒന്ന് മണ്ണിട്ട് ഫില്‍ ചെയ്താല്‍ 200 രൂപ ഞാന്‍ പാസ്സാക്കി തരാം” എന്ന്. 200 വലിയൊരു തുകയാണന്ന്. ഇന്നാണെങ്കില്‍ ഒരു ഹാഫ് അല്‍ ഫഹം വാങ്ങാന്‍ തികയില്ല അല്ലേ. ഞാനും കുറുവാടുങ്ങല്‍ അപ്പുട്ടിയും പാറപ്പുറത്ത് യൂസുഫും കമ്മുക്കുട്ടിയും പാറപ്പുറത്ത് സലീമും നെച്ചിക്കാട്ട് ജമാലും അങ്ങിനെ കുറേ ആളുകള്‍ ചേര്‍ന്ന് ഒററ ദിവസത്തെ ശ്രമദാനം. കൊട്ടയും കൈക്കോട്ടും ശവലും ഒക്കെയായി വമ്പിച്ച പരിപാടി. പിറേറന്ന് പഞ്ചായത്തോഫീസില്‍ പോയി പൈസയും വാങ്ങി.

കണ്ണന്‍ ചെറുവാടി ഒരു പഞ്ചായത്ത് മെംബറെങ്കിലും ഇതിനകം ആകേണ്ടതായിരുന്നു എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. കഴിവുള്ള ഒരു പ്രവര്‍ത്തകനാണ് കണ്ണന്‍. എവിടെയാണ് കുഴപ്പം പററിയത് എന്നറിയില്ല. എല്ലാവരും പറയുന്ന പോലെ അവന്റെ കയ്യിലിരിപ്പു കൊണ്ട് എന്ന് തന്നെ പറഞ്ഞ് നിര്‍ത്താം അല്ലേ.

എന്റെ ഉമ്മയും ഒരു തവണ മത്സരിച്ചു ജയിച്ചു. അന്ന് വാസ്തവത്തില്‍ ഞാന്‍ ഉമ്മയുടെ എതിര്‍ ചേരിയിലായിരുന്നു. ഉമ്മയുടെ വാര്‍ഡില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ പോയില്ല. ഉമ്മ ആത്മാര്‍ത്ഥതയുള്ള ഒരു പഞ്ചായത്ത് മെംബറായിരുന്നു എന്ന് തോന്നുന്നു. വാര്‍ഡിന് വേണ്ടി രാവും പകലും ഓടി നടന്നു. കണ്ടത് വിളിച്ചു പറയാന്‍ ആരേയും കൂസാത്ത ഉമ്മയുടെ സ്വഭാവം പാര്‍ട്ടിക്ക് അത്രക്കങ്ങട്ട് ഇഷ്ടായില്ലാന്ന് തോന്നുന്നു. ഉമ്മ പതുക്കെ പാര്‍ട്ടിയില്‍ നിന്നും ഉള്‍വലിഞ്ഞു. രമേശ് ബാബു എന്റെ അടുത്ത ഒരു കൂട്ടുകാരനായിരുന്നു. ഞങ്ങള്‍ നാടകത്തിലഭിനയിച്ചിട്ടുണ്ട് ഒന്നിച്ച്. എന്റെ ട്യൂഷന്‍ മാസ്റററായിരുന്നു കുറേ കാലം. പക്ഷേ അദ്ദേഹത്തിന്റെ പഞ്ചായത്തിലെ ഭരണ കാലയളവ് നാട്ടിലിരുന്ന് ആസ്വദിക്കാന്‍ എനിക്കായിട്ടില്ല. ഉയരത്തിലെത്തേണ്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് രമേശ്. സ്വന്തം കഴിവുകളും ആത്മാര്‍ത്ഥതയും കൊണ്ട് മാത്രം പടവുകള്‍ കയറിയ രാഷ്ട്രീയക്കാരന്‍.

പറയാന്‍ ഒരു പാട് പഞ്ചായത്ത് കഥകള്‍ ഉണ്ട്. എന്റെ ബ്ളോഗ് നീണ്ടു പോകുന്നതിനെപ്പററി അല്ലെങ്കില്‍ തന്നെ പരാതിയാണ്. ചുരുക്കാന്‍ പററാത്തതോണ്ടല്ലേ. ഒരുപാട് ഇലക്ഷന്‍ വിശേഷങ്ങള്‍ ഇനിയും പൂശാനുണ്ടായിരുന്നു. നോക്കട്ടെ ഒരു എപ്പിസോഡിനു കൂടി വകുപ്പുണ്ടോന്ന്…..കുറച്ച് കഥകളൊക്കെ ഇതില്‍ കൂട്ടിച്ചേര്‍ക്കൂ….

21 comments:

 1. പോരട്ടെ ഇനീം..

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. പ്രാദേശിക വിഷയങ്ങള്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ഗ്രാമ സഭ ഇലക്ഷനുകള്‍ക്ക് എന്നും ആവേശം കൂടുതലാണ്. ഞാന്‍ ആദ്യമായി വോട്ടു ചെയ്യുന്നതും ഒരു പഞ്ചായത്ത് ഇലക്ഷനിലാണ്. നമ്മുടെ പഞ്ചായത്തിലെ ചരിത്രം പരിശോധിക്കുമ്പോള്‍ ഓര്‍ക്കേണ്ടവരെയെല്ലാം ഈ കുറിപ്പ് പറഞ്ഞു പോയിട്ടുണ്ട്. കൂട്ടത്തില്‍ കുട്ടികാലത്ത് ആവേശം നല്‍കിയിരുന്ന ബാന്റ് സംഘങ്ങളുടെ വിശേഷവും.
  ഒരു എപ്പിസോഡിനല്ല, ഒരു മെഗാ സംഭവത്തിന്‌ തന്നെ സ്കോപുള്ള വിഷയമാണ് ചെറുവാടിയും അവിടത്തെ രാഷ്ട്രീയ ചുറ്റുപാടുകളും. അതുകൊണ്ട് തന്നെ ഇ കഥ തുടരട്ടെ. നന്നായി ആസ്വദിക്കുന്നു.

  ReplyDelete
 4. ശക്കീബ്ക, ഓരോ പോസ്റ്റും ഓരോ ചെരുവടിക്കാരന്റെ മനസ്സിലും നൊസ്റ്റാള്‍ജിയ ഉണര്തുന്നവയാണ്. election‍ പോസ്റ്റ്‌ വളരെ നന്നായി. ചെരുവടിയുടെ 'വാര്ഷികൊല്സവമായ' വെള്ളപ്പൊക്കത്തെ കുറിച്ച് പോസ്റ്റില്‍ കാര്യമായി ഒന്നും കണ്ടില്ല.

  ReplyDelete
 5. മോഹമ്മേദ്‌ ഹാജി പറയങ്ങാദ് - ഉപ്പുമാങ്ങയും
  മറന്നതായിരിക്കും

  ReplyDelete
 6. പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌ ഓരോ നാടിന്റെയും ഉത്സവവും ഹൃദയത്തുടിപ്പുമാണ്. പഴയ കാലത്തെ തെരഞ്ഞെടുപ്പനുഭവങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു. കെ പി അലിയും മോയന്‍ കൊളക്കാടനും തമ്മിലുള്ള മത്സരം എടുത്തു പറയേണ്ടത് തന്നെ. ആനപ്പുറത്ത്‌ ഇരുത്തിയാണ് അന്ന് വിജയ ശ്രീ ലാളിതനായ മോയന്‍ കൊളക്കാടനെ ജനങ്ങള്‍ വരവേറ്റത്. അത് പോലെ മറ്റൊരു കിടിലന്‍ മത്സരമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ കെ അഷ്റഫും ഇ രമേശ്‌ ബാബുവും തമ്മില്‍ ഏറ്റു മുട്ടിയത്‌. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റിനെ മീശ മുളക്കാത്ത പയ്യനായ അഷ്‌റഫ്‌ മുട്ട് കുതിക്കുകയായിരുന്നു. ഇത്തവണത്തെ അഷ്റഫിന്റെ ഭാവിയും രണ്ടു ദിവസത്തിനകം അറിയാം.

  ReplyDelete
 7. പെരുമയുടെ പെരുമഴ.........
  പഴമയുടെ പരിമളം.........
  ചെറുവാടിത്തനിമ വിളിച്ചറിയിച്ച്‌ ഓർമയുടെ ചിതലരിക്കാത്ത താളിയോലക്കെട്ടുകൾ പുതു തലമുറയ്ക്ക്‌ കാഴ്ച വെച്ച ലേഖകനു അഭിനന്ദനങ്ങൾ..........ഭാവുകങ്ങളോടെ
  അസിസ്‌ കുന്നത്ത്‌

  ReplyDelete
 8. സ്നേഹപൂര്‍വ്വമുള്ള അഭിപ്രായ പ്രകടനങ്ങള്‍ക്കും അനുമോദനങ്ങള്‍ക്കും ഒരായിരം നന്ദി. എഡിററര്‍മാരുടെ കത്രിക പ്രയോഗമില്ലാതെ മനസ്സിലുള്ളത് തുറന്ന് പറയാനും അങ്ങിനെത്തന്നെ വരച്ചു വെക്കാനും കഴിയുന്ന ഒന്നാണ് ബ്ളോഗ്. അതിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താനുള്ള ഒരു എളിയ ശ്രമമാണ്. മന്‍സൂറും ശൂക്കൂറും നല്‍കുന്ന പിന്തുണക്ക് ഒരു പാട് നന്ദിയുണ്ട്. ശരിയാകുന്നു എന്ന തോന്നല്‍ ഇതു വരെ ഉണ്ടായിട്ടില്ല. കുറേ ശിഥില ചിന്തകള്‍ കുത്തിക്കുറിക്കുന്നു എന്നു മാത്രം….അസീസ്, ശമീര്‍, നൌഷാദ്...എല്ലാവരോടും സന്തോഷം രേഖപ്പെടുത്തട്ടെ…

  ReplyDelete
 9. ശകീബ്ക ഒരു പാടു നന്ദി ...
  ഉഗ്രനായിട്ടുണ്ട് ..
  എല്ലാ വരെയും ഒരു പോലെ അഭിനന്ദിച്ചും വിമര്‍ശിച്ചും കൊണ്ട് തുറന്നു എഴുതിയിരിക്കുന്നു..

  പിതനങ്ങാടി മാറ്റി യപ്പോള്‍ നാടിന്‍റെ മഹത്വങ്ങള്‍ മാത്രമല്ലെ ഉളു.
  എല്ലാ ഭംഗിയ്യയിരികുന്നു ..

  "ചില സാധനങ്ങള്‍ക്ക് ചില പ്രത്യേക ബ്രാന്റുകളുണ്ടല്ലോ. ടൂത്ത്പേസററ് കോള്‍ഗേററും സിഗരററ് സിസ്സേഴ്സും ഹെഡ്മാസ്ററര്‍ കുട്ട്യാലി മാസ്റററും ഒക്കെ പോലെ പഞ്ചായത്ത് പ്രസിഡണ്ട് എന്ന് പറഞ്ഞാല്‍ അത് മഠത്തില്‍ മുഹമ്മദാജി തന്നെ ആയിരുന്നു."

  ഇത് എനിക്ക് ഇഷ്ടപ്പെട്ടു.. അതായത് പോസ്റ്റ്മാന്‍ എന്ന് പറയുമ്പോള്‍ കുഞ്ഞ്ഹോക്ക് കാക്ക എന്ന് പറയുന്ന പോലെ അല്ലേ..!!!

  ഇനിയും ഒരു പാടു എഴുതൂ എല്ലാ ചെരുവടിക്കരുടെയും പിന്തുനയുണ്ടാകും..

  ReplyDelete
 10. പെരുമയ്ക്ക്‌ ഒരനുബന്ധം 1
  ചെറുവാടിയുടെ ഭൂതകാല രാഷ്ട്രീയ ചിന്തകൾക്ക്‌ തിരി കൊളുത്താൻ ചെറുവാടിപ്പെരുമ ഹേതുവായി. പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികൾക്കെല്ലാം സംസ്ഥാന തലത്തിൽ വരെ നേതാക്കളെ സംഭാവന ചെയ്ത ഈ കൊച്ചു ഗ്രാമത്തിന്റെ വികസനത്തിനു പലപ്പോഴും വിലങ്ങു തടിയായതും ഇവിടുത്തെ നേതാക്കളുടെ നിലപാടുകൾ തന്നെയായിരുന്നു എന്നതാണു വാസ്തവം. കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയാനുഭവങ്ങൾ തരുന്ന പാഠവും മറ്റൊന്നല്ല. പഞ്ച വൽസര പദ്ധതികൾ പോലെ മാറി വരുന്ന സംസ്ഥാന ഭരണവും ഇതിനു അനുകൂലമായി.
  വികസനത്തിന്റെ കാര്യത്തിൽ ചെറുവാടി മറ്റു സമീപ പ്രദേശങ്ങളെ അപേക്ഷിച്ച്‌ ഒരു പത്തു വർഷമെങ്കിലും പിറകിലാണെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. ചെറുവാടിയുടെ ശാപമെന്നു പറയാവുന്ന ഒരു ദുരനുഭവമാണു നാം ഓരോ വർഷവും നേരിടുന്ന വെള്ളപ്പൊക്ക ഭീഷണി. ചെറുവാടി ഡോട്‌ കോമിന്റെ മുഖചിത്രമെന്നതിനപ്പുറം ഒരു നാടിന്റെ മുഖ മുദ്രയായി അതു മാറിയിരിക്കുന്നു. ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയിൽ തടയണകൾ നിർമ്മിക്കാനോ റോഡുകൾ ഉയരം കൂട്ടാനോ പുഴയോരങ്ങൾ ഭിത്തി കെട്ടി സംരക്ഷിക്കുവാനോയുള്ള ഒരു പദ്ധതിയെക്കുറിച്ചും നാളിതു വരെ പഠനം പോലും നടന്നിട്ടില്ല. വെള്ളപ്പൊക്കത്തിന്റെ കെടുതികൾ ഏറ്റവുമധികം അനുഭവിക്കുന്നത്‌ താഴെമുറി ഭാഗത്തുള്ളവരാണു. മുട്ടിനു മേലെ വെള്ളത്തിലൂടെ മയ്യത്തു കട്ടിൽ പിടിച്ച്‌ പള്ളിയിലേക്കു നീങ്ങുന്ന രാഷ്ട്രീയ നേതാവിന്റെ പടം പത്രങ്ങൾക്കു വാർത്തയായെങ്കിലും അധികാരികളുടെ കണ്ണു തുറപ്പിക്കാനായില്ല. ഇതേ രാഷ്ട്രീയ നേതാവിന്റെ മാത്രം പരിശ്രമത്താൽ ഇടവഴിക്കടവിൽ നിന്നും കട്ടപ്പുറം വയലിലൂടെ താഴെമുറി വഴി ചെറുവാടി അങ്ങാടിയിലേക്കു ഒരു ബൈ പാസ്‌ റോഡിന്റെ നിർദ്ദേശം ഭരണാനുമതിയുടെ അടുത്തു വരെ എത്തിയതായിരുന്നു. എന്നാൽ അന്നു ഭരണത്തിലുണ്ടായിരുന്ന ഇടതു മുന്നണിയുടെ പ്രാദേശിക നേതാക്കൾ അങ്ങനെയൊരു ബൈ പാസിനു പ്രസക്തിയില്ലെന്നും ചുള്ളിക്കാപറമ്പിലൂടെ പന്നിക്കോട്‌ വഴിയുള്ള റോഡിനു മുക്കം അരീക്കോട്‌ റോഡിലെത്താൻ കുറഞ്ഞ ദൂരമേയുള്ളുവേന്നും ബന്ധപ്പെട്ടവരെ അറിയിക്കുകയും ഭരണ സ്വാധീനം ഉപയോഗിച്ച്‌ ആ പദ്ധതി അട്ടിമറിക്കുകയുമാണുണ്ടായത്‌. ആ ബൈ പാസ്‌ പദ്ധതി പ്രാവർത്തികമായിരുന്നുവങ്കിൽ താഴെമുറിക്കാരുടെ യാത്രാ ക്ലേശത്തിനു അറുതി വരുമായിരുന്നു എന്നു മാത്രമല്ല, പിൽക്കാലത്ത്‌ ചെറൂപ്പയിൽ നിന്നും വാഴക്കാടു വഴി കടന്നു പോയ സ്റ്റേറ്റ്‌ ഹൈവേ ആയി വരെ മാറാനുള്ള സാധ്യതയും ഉണ്ടായിരുന്നു.

  ReplyDelete
 11. പെരുമയ്ക്ക്‌ ഒരനുബന്ധം ഭാഗം 2
  ചെറുവാടി യു. പി. സ്കൂൾ ഹൈ സ്കൂൾ ആയി അപ്ഗ്രേഡ്‌ ചെയ്യാൻ നടന്ന ശ്രമങ്ങളാണു മനസ്സിൽ തെളിയുന്ന മറ്റൊരു ചിത്രം. ചെറുവാടിപ്പെരുമയിൽ ലേഖകൻ സൂചിപ്പിച്ച പോലെ ചെറുവാടിയിൽ നിന്നും ചേന്നമംഗല്ലൂർ ഹൈ സ്കൂൾ കുന്നു വരെയും തിരിച്ചും നിത്യേന രാവിലേയും വൈകീട്ടും ഒരു കൊച്ചു സംഘമായി പദയാത്ര നടത്തിയാണു ഞങ്ങളെല്ലാം സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌. എനിക്കു പുറമെ നെച്ചിക്കാട്ട്‌ അബ്ദുറഹിമാൻ മാസ്റ്റർ, കുന്നത്ത്‌ നാസർ, കീഴ്ക്കളത്തിൽ അസ്ലം, സഖാവ്‌ രമേശ്‌ ബാബുവിന്റെ പെങ്ങൾ കോമളവല്ലി, അധികാരി നാരായണന്റെ മകൾ പുഷ്പവല്ലി എന്നിവരായിരുന്നു ഒടുവിൽ ചെറുവാടിയിൽ നിന്നും പോയിരുന്ന സംഘാംഗങ്ങൾ. പിന്നീട്‌ കൊടിയത്തൂരിൽ പി.ടി.എം.ഹൈ സ്കൂൾ വന്നതോടെ ചേന്നമംഗല്ലൂർ യാത്ര ഇല്ലാതായി. അതിനു ശേഷം ഏതാനും ചിലർ ഇസ്ലാഹിയ കോളേജിന്റെ ഹോസ്റ്റലിൽ താമസിച്ചു പഠിച്ചതും ഇവിടെ വിസ്മരിക്കുന്നില്ല. ഞങ്ങളുടെ സീനിയർ ആയി പഠിച്ചിരുന്ന പാറക്കൽ അഹമ്മദ്‌ കുട്ടി, പരിയാരത്ത്‌ സുൽഫീക്കർ, കണിച്ചാടി ഹൈദർ തുടങ്ങിയവരെ ഓർക്കാതിരിക്കുന്നതും ഇത്തരുണത്തിൽ ശരിയല്ല. കാരണം അവരുമായൊക്കെ കളിച്ചും ചിരിച്ചും കലഹിച്ചും പരസ്പരം കളിയാക്കിയും നടക്കുമ്പോഴായിരുന്നു കിലോമീറ്ററുകൾ താണ്ടുന്നത്‌ ഞങ്ങൾ അറിയാതെ പോയിരുന്നത്‌. ഇതെഴുതുമ്പോൾ നിങ്ങൾ മാത്രമല്ല ഞങ്ങളും അങ്ങനെയൊക്കെത്തന്നെയായിരുന്നു എന്നു പറയാൻ പാറക്കൽ ജബ്ബാർ, കീഴ്ക്കളത്തിൽ പ്രകാശൻ, തോലേങ്ങൽ മഹമൂട്‌, കരുമ്പിലിക്കാടൻ മുസ്തഫ പോലെയുള്ള എന്റെ സുഹൃത്തുക്കൾ കാണുമെന്നറിയാം. അവരുടെ കീഴുപറമ്പ്‌ ഹൈ സ്കൂളിലേക്കുണ്ടായിരുന്ന 'പഠന യാത്ര' യെയും ഒട്ടും കുറച്ചു കാണുന്നില്ലെന്ന്‌ അറിയിക്കട്ടെ. ഇന്നു ചെറുവാടി അങ്ങാടിയിൽ നിന്നും കുറുവാടങ്ങൽ വരെ പോകാൻ മിനിമം ചാർജ്‌ നൽകി ബസിനെയോ പത്തു രൂപ കൊടുത്ത്‌ ഓട്ടോ റിക്ഷയെയോ ആശ്രയിക്കുന്ന പുതിയ തലമുറക്ക്‌ ഈ യാത്രകൾ എത്ര മാത്രം ഉൾക്കൊള്ളാനാവുമെന്നു കണ്ടറിയണം. സ്കൂൾ അപ്ഗ്രേഡ്‌ വിഷയത്തിലേക്കു തിരിച്ചു വന്നാൽ, ഏകദേശം നാലു വർഷം മുമ്പ്‌ ഞാൻ വെക്കേഷനു നാട്ടിൽ ചെന്നപ്പോൾ അന്നത്തെ പി.ടി.എ. പ്രസിഡണ്ട്‌ അയമുക്കയും സ്കൂളിലെ അധ്യാപകൻ അയൂബ്‌ മാസ്റ്ററും പിരിവിനായി എന്നെ സമീപിച്ചു. സ്കൂൾ അപ്ഗ്രേഡ്‌ നടപടികൾ പൂർത്തിയായെന്നും ഈ വർഷം തന്നെ എട്ടാം ക്ലാസ്സ്‌ തുടങ്ങുമെന്നും അവർ അറിയിച്ചു. എന്റെ സഹായ സഹകരണങ്ങൾ ഞാൻ വാഗ്ദാനം നൽകിയതോടൊപ്പം അതിനു പിന്നിലെ ചരടു വലികളെക്കുറിച്ച്‌ ചെറിയ തോതിലാണെങ്കിലും അറിയാവുന്നതിനാൽ അതു നടക്കാനുള്ള സാധ്യത വളരെ കുറവാണെന്നു അവരെ അറിയിക്കുകയും ചെയ്തു. ചെറുവാടിക്കാർ പ്രളയങ്ങൾ പല കുറി വന്നിറങ്ങി പോയതു പിന്നീടു കണ്ടെങ്കിലും സ്കൂളിനു ഒരു മാറ്റവും വന്നതു കണ്ടില്ല. അതിനു ശേഷം പലപ്പോഴായി അവരുമായി ഈ പ്രശ്നം ഞാൻ ചർച്ച ചെയ്യാൻ ശ്രമിച്ചപ്പോൾ നിരാശ കലർന്ന മൗനം മാത്രമായിരുന്നു മറുപടി. ഇടതു പക്ഷ മുന്നണി ഭരണത്തിൽ വന്നപ്പോൾ ചെറുവാടി സ്കൂളിന്റെ അപ്ഗ്രഡേഷൻ നടക്കുമെന്നു എല്ലാവരും കരുതിയിരുന്നു. കാരണം എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ സന്ദർഭമായിരുന്നു. സംസ്ഥാനം ഭരിക്കുന്ന മുന്നണിയുടെ മുഖ്യ കക്ഷിയുടെ കയ്യിൽ വിദ്യാഭ്യാസ വകുപ്പും അതേ പാർട്ടിയുടെ ആൾ തന്നെ സ്ഥലത്തെ എം.എൽ.എ. യും ആയാൽ ഇതിലപ്പുറം ഒരു അനുകൂല അന്തരീക്ഷം ഇക്കാര്യത്തിനു ആവശ്യമാണെന്നു കരുതുന്നത്‌ മൗഢ്യമാണു്. തൊട്ടടുത്തൊന്നും വേറെ ഹായ്‌ സ്കൂളുകൾ ഇല്ലാത്തതിനാലും പഴയ കാലത്തെ അപേക്ഷിച്ച്‌ സ്കൂളിൽ പോകുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാലും പി. ടി. എം. ഹായ്‌ സ്കൂളിൽ വർഷം തോറും ഡിവിഷനുകളുടെ എണ്ണം കൂടുന്നു. അതു വഴി മാനേജുമന്റിനു അധ്യാപക നിയമനത്തിലൂടെ കിട്ടുന്ന കോഴപ്പണം കോടികളായിപ്പെരുകുകയും ചെയ്യുന്നു. അതു കൊണ്ടു തന്നെ ചെറുവാടി യു.പി.സ്കൂൾ അപ്ഗ്രേഡ്‌ ചെയ്യപ്പെടാതിരിക്കുന്നതിന്റെ കാരണം അന്വേഷിക്കുന്നവർക്ക്‌ പല വഴിയേയും ചിന്തിക്കേണ്ടി വരുന്നു.

  ReplyDelete
 12. പെരുമയ്ക്ക്‌ ഒരനുബന്ധം ഭാഗം 3
  ചെറുവാടിയുടെ രാഷ്ട്രീയ ഡയറിക്കുറിപ്പുകളിൽ വിട്ടു പോകാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്‌. അവയിലൊന്നാണു മുമ്പൊക്കെ പൊതു യോഗങ്ങളിൽ നടന്നിരുന്ന വാക്‌ പോര്‌. രാഷ്ട്രീയം വിട്ട്‌ വ്യക്തി ഹത്യ നടത്തിയും തറവാടും കുടുംബവും വിമർശിച്ചു കൊണ്ടും നടന്ന പൊതുയോഗങ്ങൾ ഏറെയാണ്‌. മോയൻ കൊളക്കാടന്റെ സ്പ്രിംഗ്‌ ആക്ഷനിൽ നടക്കുന്ന ആളും ക്ഷുദ്ര ജീവി പ്രയോഗവും കേട്ട്‌ ആളുകൾ ചിരിച്ചു. രമേശ്‌ ബാബുവും കെ പി യു അലിയും തമ്മിൽ നടന്ന വാഗ്വാദങ്ങളിൽ പലപ്പോഴും സഭ്യതയുടെ സീമകൾ വരെ ലംഘിക്കപ്പെട്ടു. രമേശ്‌ ബാബുവിനോടു മജീദ്‌ കാക്ക ചോദിച്ച എന്താണു ഇടതു പക്ഷം എന്താണു വലതു പക്ഷം എന്ന ചോദ്യത്തിനു ഉത്തരം കേൾക്കാൻ ജനങ്ങൾ കുറേ കാലം അക്ഷമരായി കാത്തിരുന്നു. ഒടുവിൽ മജീദ്‌ കാക്ക തന്നെ ഉത്തരം പറഞ്ഞ്‌ ആളുകളുടെ കാത്തിരിപ്പ്‌ അവസാനിപ്പിച്ചു. എന്നാൽ ഇത്തരം വിവാദങ്ങളിലും കോലാഹലങ്ങളിലും പെടാത്ത ഒരു നേതാവായി കെ വി അന്നും ഇന്നും വേറിട്ടു നിൽക്കുന്നു. അതു പോലെ സൗമ്യനും ശാന്ത പ്രകൃതക്കാരനുമായ സത്താർ കാക്കയുടെ ഇടപെടലുകൾ തിരഞ്ഞെടുപ്പു കാലത്തെ ചില സംഘർഷങ്ങൾ ഒഴിവാകാൻ സഹായിച്ചതിനു ഞാൻ പലപ്പോഴും ദൃക്‌സാക്ഷിയായിട്ടുണ്ട്‌.
  ഒട്ടേറെ പുതുമയാർന്ന പൊതുയോഗങ്ങൾക്കു വേദിയായിട്ടുള്ള ചെറുവാടി ഒറ്റയാൾ പൊതുയോഗത്തിനും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്‌. സ്വാഗതം പറയാനും ആദ്ധ്യക്ഷം വഹിക്കാനും പ്രസംഗിക്കാനുമൊക്കെ ഒരാൾ തന്നെ. ചുള്ളിക്കാപറമ്പിലാണു രണ്ടു മൂന്നു തവണ ഈ രീതിയിൽ പൊതുയോഗം നടന്നത്‌. ചെട്ട്യാൻ തൊടിക കുഞ്ഞോക്കു കാക്കയാണു തനിക്കെതിരെ ചിലർ ഉന്നയിച്ച വിമർശനങ്ങൾക്കു മറുപടി പറയാൻ ഈ മാർഗം സ്വീകരിച്ചിരുന്നത്‌.
  ചെറുവാടിപ്പെരുമയിൽ പഴയ കാലത്തെ പലരെയും ഓർമിപ്പിച്ചപ്പോൾ ഒരു പഴയ വനിതാ മെംബറെ വിട്ടു പോയി. തലന്താഴത്തെ കാദർ ഹാജിയുടെ ഭാര്യ പാത്തുമ്മ താത്തയെന്ന ആദ്യകാല മെംബർ. ചെറുവാടിയിലെ ആദ്യത്തെ വനിതാ മെംബർ അവരായിരുന്നോ എന്നറിയില്ല. അവർ തിരഞ്ഞെടുക്കപ്പെട്ട മെംബർ ആയിരുന്നോ അതോ നോമിനേറ്റഡ്‌ മെംബർ ആയിരുന്നോ എന്നുമറിയില്ല. മെംബർ എന്ന ആൾ രൂപം ഞാൻ എന്റെ ചെറുപ്പത്തിൽ കാണുന്നത്‌ അവരെയായിരുന്നു എന്നു മാത്രമറിയാം. പിന്നീട്‌ തിരഞ്ഞെടുപ്പിന്റെയൊക്കെ കോലാഹലമായപ്പോൾ അവരെ രംഗത്തു കാണാനുമുണ്ടായിരുന്നില്ല.

  ReplyDelete
 13. പെരുമയ്ക്ക്‌ ഒരനുബന്ധം ഭാഗം 4
  ചെറുവാടി രാഷ്ട്രീയത്തിൽ ഒരു ഇതിഹാസം തന്നെയായിരുന്ന മറ്റൊരു മഹദ്‌ വ്യക്തിത്വത്തെ പരാമർശിക്കാത്ത ഏതൊരു പേരും പെരുമയും അപൂർണ്ണമെന്നേ പറയാനാവൂ. ബ്ലോഗറുടെയും എന്റെ വളരെ അടുത്ത സുഹൃത്തുക്കളായ നിസാർ, സുബൈർ സഹോദരന്മാരുടെയും പിതാവായ എളാപ്പയെന്ന ഗുലാമുസ്സൻ കാക്കയുടെ കാര്യമാണു ഞാൻ ഇവിടെ പരാമർശിക്കുന്നത്‌. അദ്ദേഹം ചെറുവാടിക്കാർക്കെന്ന പോലെ അയൽ ഗ്രാമങ്ങളിലുള്ളവർക്കും എളാപ്പ തന്നെയായിരുന്നു. ജനകീയാസൂത്രണ പദ്ധതികളിൽ തന്റെ വിഹിതത്തിനു കണക്കു പറയുന്ന വാർഡ്‌ മെംബർമാർക്കും വകുപ്പു മന്ത്രിയിലൂടെ കാര്യം സാധിപ്പിച്ചു കൊടുത്ത്‌ കമ്മീഷൻ പറ്റുന്ന രാഷ്ട്രീയക്കാർക്കും അദ്ദേഹം ഒരപവാദമായിരുന്നു. ഒട്ടു മിക്ക രാഷ്ട്രീയ പാർട്ടികളുടെയും സംസ്ഥാന നേതാക്കളുമായി വരെ അടുത്ത സുഹൃദ്‌ ബന്ധമുണ്ടായിരുന്ന അദ്ദേഹം ഒരിക്കലും അതൊന്നും ദുരുപയോഗം ചെയ്തിട്ടില്ല. പൊതുയോഗങ്ങളിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങളാണു എടുത്തു പറയേണ്ട മറ്റൊരു കാര്യം. എതിരാളികൾക്കെതിരെ വിമർശനത്തിന്റെ കൂരമ്പുകൾ ഹാസ്യത്തിൽ പൊതിഞ്ഞു തൊടുത്തു വിടുമ്പോൾ കേട്ടു നിൽക്കുന്നവർക്ക്‌ ചിരിക്കാൻ മാത്രമല്ല, ചിന്തിക്കാനും വകയുണ്ടായിരുന്നു. എളാപ്പയുടെ പ്രസംഗം കേൾക്കാൻ പ്രത്യേക ജനാവലി കൂടുമെന്നതിനാൽ യോഗാവസാനം വരെ ജനങ്ങൾ പിരിഞ്ഞു പോകാതിരിക്കാൻ ഏറ്റവുമൊടുവിൽ മാത്രമെ അദ്ദേഹത്തെ പ്രസംഗിക്കാൻ അനുവദിക്കാറുണ്ടായിരുന്നുള്ളു. തനി നാടൻ വേഷവും ഭാഷയും പ്രസംഗ ശൈലിയും ആളുകൾ വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹത്തെ ഒരിക്കൽ കൂടി സ്മരിച്ചു കൊണ്ട്‌ ഈ കുറിപ്പ്‌ ഇവിടെ അവസാനിപ്പിക്കട്ടെ. നന്ദി.

  ReplyDelete
 14. Dear Aziz
  I wish all our Cheruvadians discuss about our village like what u did here...gr8 job. thank u and hope to see more here.
  Shakeeb

  ReplyDelete
 15. പെരുമയ്ക്ക്‌ ഒരനുബന്ധം ഭാഗം 2
  ചെറുവാടി യു. പി. സ്കൂൾ ഹൈ സ്കൂൾ ആയി അപ്ഗ്രേഡ്‌ ചെയ്യാൻ നടന്ന ശ്രമങ്ങളാണു മനസ്സിൽ തെളിയുന്ന മറ്റൊരു ചിത്രം. ചെറുവാടിപ്പെരുമയിൽ ലേഖകൻ സൂചിപ്പിച്ച പോലെ ചെറുവാടിയിൽ നിന്നും ചേന്നമംഗല്ലൂർ ഹൈ സ്കൂൾ കുന്നു വരെയും തിരിച്ചും നിത്യേന രാവിലേയും വൈകീട്ടും ഒരു കൊച്ചു സംഘമായി പദയാത്ര നടത്തിയാണു ഞങ്ങളെല്ലാം സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌. എനിക്കു പുറമെ നെച്ചിക്കാട്ട്‌ അബ്ദുറഹിമാൻ മാസ്റ്റർ, കുന്നത്ത്‌ നാസർ, കീഴ്ക്കളത്തിൽ അസ്ലം, സഖാവ്‌ രമേശ്‌ ബാബുവിന്റെ പെങ്ങൾ കോമളവല്ലി, അധികാരി നാരായണന്റെ മകൾ പുഷ്പവല്ലി എന്നിവരായിരുന്നു ഒടുവിൽ ചെറുവാടിയിൽ നിന്നും പോയിരുന്ന സംഘാംഗങ്ങൾ. പിന്നീട്‌ കൊടിയത്തൂരിൽ പി.ടി.എം.ഹൈ സ്കൂൾ വന്നതോടെ ചേന്നമംഗല്ലൂർ യാത്ര ഇല്ലാതായി. അതിനു ശേഷം ഏതാനും ചിലർ ഇസ്ലാഹിയ കോളേജിന്റെ ഹോസ്റ്റലിൽ താമസിച്ചു പഠിച്ചതും ഇവിടെ വിസ്മരിക്കുന്നില്ല. ഞങ്ങളുടെ സീനിയർ ആയി പഠിച്ചിരുന്ന പാറക്കൽ അഹമ്മദ്‌ കുട്ടി, പരിയാരത്ത്‌ സുൽഫീക്കർ, കണിച്ചാടി ഹൈദർ തുടങ്ങിയവരെ ഓർക്കാതിരിക്കുന്നതും ഇത്തരുണത്തിൽ ശരിയല്ല. കാരണം അവരുമായൊക്കെ കളിച്ചും ചിരിച്ചും കലഹിച്ചും പരസ്പരം കളിയാക്കിയും നടക്കുമ്പോഴായിരുന്നു കിലോമീറ്ററുകൾ താണ്ടുന്നത്‌ ഞങ്ങൾ അറിയാതെ പോയിരുന്നത്‌. ഇതെഴുതുമ്പോൾ നിങ്ങൾ മാത്രമല്ല ഞങ്ങളും അങ്ങനെയൊക്കെത്തന്നെയായിരുന്നു എന്നു പറയാൻ പാറക്കൽ ജബ്ബാർ, കീഴ്ക്കളത്തിൽ പ്രകാശൻ, തോലേങ്ങൽ മഹമൂട്‌, കരുമ്പിലിക്കാടൻ മുസ്തഫ പോലെയുള്ള എന്റെ സുഹൃത്തുക്കൾ കാണുമെന്നറിയാം. അവരുടെ കീഴുപറമ്പ്‌ ഹൈ സ്കൂളിലേക്കുണ്ടായിരുന്ന 'പഠന യാത്ര' യെയും ഒട്ടും കുറച്ചു കാണുന്നില്ലെന്ന്‌ അറിയിക്കട്ടെ. ഇന്നു ചെറുവാടി അങ്ങാടിയിൽ നിന്നും കുറുവാടങ്ങൽ വരെ പോകാൻ മിനിമം ചാർജ്‌ നൽകി ബസിനെയോ പത്തു രൂപ കൊടുത്ത്‌ ഓട്ടോ റിക്ഷയെയോ ആശ്രയിക്കുന്ന പുതിയ തലമുറക്ക്‌ ഈ യാത്രകൾ എത്ര മാത്രം ഉൾക്കൊള്ളാനാവുമെന്നു കണ്ടറിയണം. സ്കൂൾ അപ്ഗ്രേഡ്‌ വിഷയത്തിലേക്കു തിരിച്ചു വന്നാൽ, ഏകദേശം നാലു വർഷം മുമ്പ്‌ ഞാൻ വെക്കേഷനു നാട്ടിൽ ചെന്നപ്പോൾ അന്നത്തെ പി.ടി.എ. പ്രസിഡണ്ട്‌ അയമുക്കയും സ്കൂളിലെ അധ്യാപകൻ അയൂബ്‌ മാസ്റ്ററും പിരിവിനായി എന്നെ സമീപിച്ചു. സ്കൂൾ അപ്ഗ്രേഡ്‌ നടപടികൾ പൂർത്തിയായെന്നും ഈ വർഷം തന്നെ എട്ടാം ക്ലാസ്സ്‌ തുടങ്ങുമെന്നും അവർ അറിയിച്ചു. എന്റെ സഹായ സഹകരണങ്ങൾ ഞാൻ വാഗ്ദാനം നൽകിയതോടൊപ്പം അതിനു പിന്നിലെ ചരടു വലികളെക്കുറിച്ച്‌ ചെറിയ തോതിലാണെങ്കിലും അറിയാവുന്നതിനാൽ അതു നടക്കാനുള്ള സാധ്യത വളരെ കുറവാണെന്നു അവരെ അറിയിക്കുകയും ചെയ്തു. ചെറുവാടിക്കാർ പ്രളയങ്ങൾ പല കുറി വന്നിറങ്ങി പോയതു പിന്നീടു കണ്ടെങ്കിലും സ്കൂളിനു ഒരു മാറ്റവും വന്നതു കണ്ടില്ല. അതിനു ശേഷം പലപ്പോഴായി അവരുമായി ഈ പ്രശ്നം ഞാൻ ചർച്ച ചെയ്യാൻ ശ്രമിച്ചപ്പോൾ നിരാശ കലർന്ന മൗനം മാത്രമായിരുന്നു മറുപടി. ഇടതു പക്ഷ മുന്നണി ഭരണത്തിൽ വന്നപ്പോൾ ചെറുവാടി സ്കൂളിന്റെ അപ്ഗ്രഡേഷൻ നടക്കുമെന്നു എല്ലാവരും കരുതിയിരുന്നു. കാരണം എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ സന്ദർഭമായിരുന്നു. സംസ്ഥാനം ഭരിക്കുന്ന മുന്നണിയുടെ മുഖ്യ കക്ഷിയുടെ കയ്യിൽ വിദ്യാഭ്യാസ വകുപ്പും അതേ പാർട്ടിയുടെ ആൾ തന്നെ സ്ഥലത്തെ എം.എൽ.എ. യും ആയാൽ ഇതിലപ്പുറം ഒരു അനുകൂല അന്തരീക്ഷം ഇക്കാര്യത്തിനു ആവശ്യമാണെന്നു കരുതുന്നത്‌ മൗഢ്യമാണു്. തൊട്ടടുത്തൊന്നും വേറെ ഹായ്‌ സ്കൂളുകൾ ഇല്ലാത്തതിനാലും പഴയ കാലത്തെ അപേക്ഷിച്ച്‌ സ്കൂളിൽ പോകുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാലും പി. ടി. എം. ഹായ്‌ സ്കൂളിൽ വർഷം തോറും ഡിവിഷനുകളുടെ എണ്ണം കൂടുന്നു. അതു വഴി മാനേജുമന്റിനു അധ്യാപക നിയമനത്തിലൂടെ കിട്ടുന്ന കോഴപ്പണം കോടികളായിപ്പെരുകുകയും ചെയ്യുന്നു. അതു കൊണ്ടു തന്നെ ചെറുവാടി യു.പി.സ്കൂൾ അപ്ഗ്രേഡ്‌ ചെയ്യപ്പെടാതിരിക്കുന്നതിന്റെ കാരണം അന്വേഷിക്കുന്നവർക്ക്‌ പല വഴിയേയും ചിന്തിക്കേണ്ടി വരുന്നു.

  ReplyDelete
 16. പെരുമയ്ക്ക്‌ ഒരനുബന്ധം ഭാഗം 2എ
  ചെറുവാടി യു. പി. സ്കൂൾ ഹൈ സ്കൂൾ ആയി അപ്ഗ്രേഡ്‌ ചെയ്യാൻ നടന്ന ശ്രമങ്ങളാണു മനസ്സിൽ തെളിയുന്ന മറ്റൊരു ചിത്രം. ചെറുവാടിപ്പെരുമയിൽ ലേഖകൻ സൂചിപ്പിച്ച പോലെ ചെറുവാടിയിൽ നിന്നും ചേന്നമംഗല്ലൂർ ഹൈ സ്കൂൾ കുന്നു വരെയും തിരിച്ചും നിത്യേന രാവിലേയും വൈകീട്ടും ഒരു കൊച്ചു സംഘമായി പദയാത്ര നടത്തിയാണു ഞങ്ങളെല്ലാം സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌. എനിക്കു പുറമെ നെച്ചിക്കാട്ട്‌ അബ്ദുറഹിമാൻ മാസ്റ്റർ, കുന്നത്ത്‌ നാസർ, കീഴ്ക്കളത്തിൽ അസ്ലം, സഖാവ്‌ രമേശ്‌ ബാബുവിന്റെ പെങ്ങൾ കോമളവല്ലി, അധികാരി നാരായണന്റെ മകൾ പുഷ്പവല്ലി എന്നിവരായിരുന്നു ഒടുവിൽ ചെറുവാടിയിൽ നിന്നും പോയിരുന്ന സംഘാംഗങ്ങൾ. പിന്നീട്‌ കൊടിയത്തൂരിൽ പി.ടി.എം.ഹൈ സ്കൂൾ വന്നതോടെ ചേന്നമംഗല്ലൂർ യാത്ര ഇല്ലാതായി. അതിനു ശേഷം ഏതാനും ചിലർ ഇസ്ലാഹിയ കോളേജിന്റെ ഹോസ്റ്റലിൽ താമസിച്ചു പഠിച്ചതും ഇവിടെ വിസ്മരിക്കുന്നില്ല. ഞങ്ങളുടെ സീനിയർ ആയി പഠിച്ചിരുന്ന പാറക്കൽ അഹമ്മദ്‌ കുട്ടി, പരിയാരത്ത്‌ സുൽഫീക്കർ, കണിച്ചാടി ഹൈദർ തുടങ്ങിയവരെ ഓർക്കാതിരിക്കുന്നതും ഇത്തരുണത്തിൽ ശരിയല്ല. കാരണം അവരുമായൊക്കെ കളിച്ചും ചിരിച്ചും കലഹിച്ചും പരസ്പരം കളിയാക്കിയും നടക്കുമ്പോഴായിരുന്നു കിലോമീറ്ററുകൾ താണ്ടുന്നത്‌ ഞങ്ങൾ അറിയാതെ പോയിരുന്നത്‌. ഇതെഴുതുമ്പോൾ നിങ്ങൾ മാത്രമല്ല ഞങ്ങളും അങ്ങനെയൊക്കെത്തന്നെയായിരുന്നു എന്നു പറയാൻ പാറക്കൽ ജബ്ബാർ, കീഴ്ക്കളത്തിൽ പ്രകാശൻ, തോലേങ്ങൽ മഹമൂട്‌, കരുമ്പിലിക്കാടൻ മുസ്തഫ പോലെയുള്ള എന്റെ സുഹൃത്തുക്കൾ കാണുമെന്നറിയാം. അവരുടെ കീഴുപറമ്പ്‌ ഹൈ സ്കൂളിലേക്കുണ്ടായിരുന്ന 'പഠന യാത്ര' യെയും ഒട്ടും കുറച്ചു കാണുന്നില്ലെന്ന്‌ അറിയിക്കട്ടെ. ഇന്നു ചെറുവാടി അങ്ങാടിയിൽ നിന്നും കുറുവാടങ്ങൽ വരെ പോകാൻ മിനിമം ചാർജ്‌ നൽകി ബസിനെയോ പത്തു രൂപ കൊടുത്ത്‌ ഓട്ടോ റിക്ഷയെയോ ആശ്രയിക്കുന്ന പുതിയ തലമുറക്ക്‌ ഈ യാത്രകൾ എത്ര മാത്രം ഉൾക്കൊള്ളാനാവുമെന്നു കണ്ടറിയണം.

  ReplyDelete
 17. പെരുമയ്ക്ക്‌ ഒരനുബന്ധം ഭാഗം 2 ബി
  സ്കൂൾ അപ്ഗ്രേഡ്‌ വിഷയത്തിലേക്കു തിരിച്ചു വന്നാൽ, ഏകദേശം നാലു വർഷം മുമ്പ്‌ ഞാൻ വെക്കേഷനു നാട്ടിൽ ചെന്നപ്പോൾ അന്നത്തെ പി.ടി.എ. പ്രസിഡണ്ട്‌ അയമുക്കയും സ്കൂളിലെ അധ്യാപകൻ അയൂബ്‌ മാസ്റ്ററും പിരിവിനായി എന്നെ സമീപിച്ചു. സ്കൂൾ അപ്ഗ്രേഡ്‌ നടപടികൾ പൂർത്തിയായെന്നും ഈ വർഷം തന്നെ എട്ടാം ക്ലാസ്സ്‌ തുടങ്ങുമെന്നും അവർ അറിയിച്ചു. എന്റെ സഹായ സഹകരണങ്ങൾ ഞാൻ വാഗ്ദാനം നൽകിയതോടൊപ്പം അതിനു പിന്നിലെ ചരടു വലികളെക്കുറിച്ച്‌ ചെറിയ തോതിലാണെങ്കിലും അറിയാവുന്നതിനാൽ അതു നടക്കാനുള്ള സാധ്യത വളരെ കുറവാണെന്നു അവരെ അറിയിക്കുകയും ചെയ്തു. ചെറുവാടിക്കാർ പ്രളയങ്ങൾ പല കുറി വന്നിറങ്ങി പോയതു പിന്നീടു കണ്ടെങ്കിലും സ്കൂളിനു ഒരു മാറ്റവും വന്നതു കണ്ടില്ല. അതിനു ശേഷം പലപ്പോഴായി അവരുമായി ഈ പ്രശ്നം ഞാൻ ചർച്ച ചെയ്യാൻ ശ്രമിച്ചപ്പോൾ നിരാശ കലർന്ന മൗനം മാത്രമായിരുന്നു മറുപടി. ഇടതു പക്ഷ മുന്നണി ഭരണത്തിൽ വന്നപ്പോൾ ചെറുവാടി സ്കൂളിന്റെ അപ്ഗ്രഡേഷൻ നടക്കുമെന്നു എല്ലാവരും കരുതിയിരുന്നു. കാരണം എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ സന്ദർഭമായിരുന്നു. സംസ്ഥാനം ഭരിക്കുന്ന മുന്നണിയുടെ മുഖ്യ കക്ഷിയുടെ കയ്യിൽ വിദ്യാഭ്യാസ വകുപ്പും അതേ പാർട്ടിയുടെ ആൾ തന്നെ സ്ഥലത്തെ എം.എൽ.എ. യും ആയാൽ ഇതിലപ്പുറം ഒരു അനുകൂല അന്തരീക്ഷം ഇക്കാര്യത്തിനു ആവശ്യമാണെന്നു കരുതുന്നത്‌ മൗഢ്യമാണു്. തൊട്ടടുത്തൊന്നും വേറെ ഹൈ സ്കൂളുകൾ ഇല്ലാത്തതിനാലും പഴയ കാലത്തെ അപേക്ഷിച്ച്‌ സ്കൂളിൽ പോകുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാലും പി. ടി. എം. ഹൈ സ്കൂളിൽ വർഷം തോറും ഡിവിഷനുകളുടെ എണ്ണം കൂടുന്നു. അതു വഴി മാനേജുമന്റിനു അധ്യാപക നിയമനത്തിലൂടെ കിട്ടുന്ന കോഴപ്പണം കോടികളായിപ്പെരുകുകയും ചെയ്യുന്നു. അതു കൊണ്ടു തന്നെ ചെറുവാടി യു.പി.സ്കൂൾ അപ്ഗ്രേഡ്‌ ചെയ്യപ്പെടാതിരിക്കുന്നതിന്റെ കാരണം അന്വേഷിക്കുന്നവർക്ക്‌ പല വഴിയേയും ചിന്തിക്കേണ്ടി വരുന്നു.

  ReplyDelete
 18. അസീസ്ക്കാ,
  നിങ്ങള്‍ പറഞ്ഞതെല്ലാം ഇഷ്ടപ്പെട്ടു. ചെറുവാടിയിലെ ചിതലരിച്ച രാഷ്ട്രീയ സംഭവ വികാസങ്ങള്‍ പൊടി തട്ടിയെടുത്തപ്പോള്‍ നല്ല ഒരു ചര്‍ച്ചയും സുഖമുള്ള ഓര്‍മയുമായി. എന്നാലും ഒരു കാര്യം സൂചിപ്പിക്കാതെ വയ്യ. കാലങ്ങളായി ചെളിയില്‍ മാത്രം ചവിട്ടി നടന്നിട്ടുള്ള ഞങ്ങള്‍ തെനെങ്ങപറമ്പ് കാരുടെ വികാരം താങ്കള്‍ മറന്നു. ഞങ്ങള്‍ക്ക് ആറു മാസം പൊടിയും ആറു മാസം ചളിയുമായിരുന്നു വിധിക്കപ്പെട്ടത്. വേഴാമ്പലുകലെപ്പോലെ പതിറ്റാണ്ടുകാളോളം കാത്തിരുന്നിട്ടാണ് ഇപ്പോള്‍ പണി നടക്കുന്ന റോഡ്‌ ഞങ്ങള്‍ക്ക് കിട്ടുന്നത്. ഈ റോഡ്‌ വളഞ്ഞ മറ്റൊരു വഴിക്ക് തിരിച്ച് പട്ടര്‍ മൂക്ക് പിടിക്കുന്ന പോലെ കൊണ്ട് പോകേണ്ടതായിരുന്നു എന്ന് പറയുമ്പോള്‍ ഞങ്ങള്‍ക്ക് സ്വാഭാവികമായും ഉണ്ടാകുന്ന വിഷമം ഇവിടെ പങ്കു വെക്കുന്നു. അതോടൊപ്പം താഴത്ത് മുറിക്കും ചെറുവാടി അങ്ങാടിക്കും ന്യായമായും ലഭിക്കേണ്ട ഏതൊരു വികസനവും ലഭിക്കുന്നതില്‍ അതിയായി സന്തോഷിക്കുകയും ചെയ്യുന്നു.

  ReplyDelete
 19. ഷുകൂർജി,
  ഞാൻ പറഞ്ഞ റോഡിന്റെ പ്രൊപോസൽ ഒരു നിലക്കും കൂളിമാട്‌-പന്നിക്കോട്‌ റോഡിനും തെനേങ്ങപ്പറമ്പുകാർക്കും എതിരോ ഏതെങ്കിലും രീതിയിൽ ദോഷകരമോ ആയിരുന്നില്ല. കൂളിമാട്‌ നിന്നും കൊടിയത്തൂർ, പന്നിക്കോട്‌,എരഞ്ഞിമാവ്‌ തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധപ്പെടാനുള്ള വഴി എന്ന നിലയിൽ അതിനുള്ള പ്രാധാന്യം നില നിർത്തിക്കൊണ്ടു തന്നെ ചെറുവാടിയിലേക്ക്‌ മറ്റൊരു വഴിയായിരുന്നു ഉദ്ധേശം. അതൊരിക്കലും തെനേങ്ങപ്പറമ്പ്‌ റോഡിന്റെ വികസനത്തിനു തടസ്സമാകുമായിരുന്നില്ല. വർഷങ്ങളുടെ ദുരിതത്തിനൊടുവിൽ നിങ്ങളുടെ ചിരകാല മോഹവും പൂവണിയുന്ന സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു.

  ReplyDelete
 20. നാട്ടിലെ തെരെഞ്ഞെടുപ്പും മറ്റും ആസ്വതിക്കാത്ത ഞങ്ങള്‍ പ്രവാസികള്‍ കൊതിയോടെ വായിക്കുക തന്നെ അല്ലാതെന്തു പറയാനാ മാഷെ ..

  ReplyDelete
 21. cheruvaadiyile visheshangal kandu.iniyum kaanaan thonnumbol varaam.

  ReplyDelete