
Saturday, September 5, 2009
സീറോ മമ്മതാക്കയെന്ന ഹീറോ
സീറോ മമ്മതാക്ക മരണപെട്ട വാര്‍ത്ത എന്റെ മനസ്സിലുണ്ടാക്കിയത് ഒട്ടേറെ ഗൃഹാതുരതയുടെ നോവുകലാണ്. ചെറുവാടി അങ്ങാടിയിലെ എന്റെ ചെറുപ്പകാലത്തെ ചുരുക്കം ചില ഹീറോകളില്‍ ഒരാളായിരുന്നു മമ്മതാക്ക. എവിടെ തുടങ്ങണം എന്നറിയില്ല......പെരുന്നാളിന്റെ തലേ ദിവസം തയ്യല്‍ക്കാരന്റെ കടയിലെ കാത്തിരുപ്പ്...കൊല്ലത്തില്‍ ഒരു പുതു കുപ്പായം....എല്ലാം അടിച്ച ശേഷം മമ്മതാക്ക കയറില്‍ കൊളുത്തി വെച്ചിട്ടുണ്ടാകും...അതില്‍ ബട്ടന്‍സ് വെചാലല്ലേ ഇടാന്‍ പറ്റൂ....ബട്ടന്‍സ് തുന്നാനായി മമ്മതാക്ക അത് കയറില്‍ നിന്നെടുക്കുംബോഴുണ്ടാകുന്ന വല്ലാത്ത ഒരനുഭൂതി ...അവിടെ തന്നെ തുടങ്ങുന്നു...ഇന്നത്തെ പോലെയല്ല, റെഡി മിഡ് കുപ്പായങ്ങള്‍ അന്യമായിരുന്ന ഒരു കാലമായിരുന്നു അത്. സാദിക്കും ബച്ചുവും ഒക്കെ എന്നെപോലെ തന്നെ മമ്മതാക്കയുടെ തുന്നല്‍ കടയില്‍ ആയിരിക്കും പെരുന്നാള്‍ തലേന്ന്. അങ്ങിനെയിരിക്കെയാണ് ചെറുവാടി അങ്ങാടിയുടെ ചരിത്രത്തില്‍ ആദ്യമായി ബോര്‍ഡ് വെച്ച രണ്ടു കടകള്‍ വരുന്നതു. ഒന്നു മമ്മതാക്കയുടെ ZERO TAILORS പിന്നെയൊന്ന് ചെരുവാടിക്കാരുടെ പ്രിയപ്പെട്ടവനും മമ്മതാക്കയെക്കാള് മുന്‍പേ ഞങ്ങളെ വിട്ടു പിരിഞ്ഞ ആളുമായ കനിചാടി ഉണ്നിമോയിക്കാക്കയുടെ HOTEL BANGLA യും. ഇരട്ടപ്പേരുകള്‍ വളരെ വേഗം ചാര്തികിട്ടുന്ന ചെരുവാടിയില്‍ അങ്ങിനെ ഉണ്നിമോയി ബന്ഗ്ലയും മമ്മതാക്ക സീറോയും ആയി. ഏത് പ്രായമുള്ള നാട്ടുകാര്‍ക്കും ഏറെ പ്രിയന്കരരായിരുന്നു ഇവര്‍ രണ്ടു പേരും. സാംസ്കാരികമായ എന്തുന്ടെന്കിലും കലാ കായികമായ എന്ത് പരിപാടികലുന്ടെന്കിലും അവരുടെ ഒരു മാജിക് ടച്ച് അതില്‍ ഉണ്ടാകുമായിരുന്നു.ചെറുവാടി യു. പി സ്കൂളിന്റെ മുറ്റത്തുള്ള ചെറിയ ഗ്രൗണ്ടില്‍ അന്ന് അടുതോന്നുമില്ലാത്ത ഒരു വലിയ ബോള്‍ ബട്മിന്റോന്‍ ടീം ഉണ്ടായിരുന്നു. ഏതാനും സ്കൂള്‍ അധ്യാപകരും പിന്നെ ചെരുവാടിയിലെ കുറെ ചെറുപ്പക്കാരും സജീവമായി പങ്കെടുത്തിരുന്ന ബട്മിന്റോന്‍ കളിയുടെ പ്രഥാന അമരക്കാരന് സീറോ മമ്മതാക്കയായിരുന്നു. അദ്ധേഹത്തിന്റെ കടയില്‍ നിരത്തി ആണിയില്‍ തൂക്കിയിട്ട ബാറ്റുകള്‍ ആയിരുന്നു കളിക്കാനുപയോങിച്ചിരുന്നത്. ആ ബാറ്റുകള്‍ അല്‍പ്പ നേരമൊന്നും കയ്യില്‍ പിടിക്കനെന്കിലും ഞങ്ങള്‍ കുട്ടികള്‍ ഏറെ കൊതിച്ചിരുന്നു. ആ ഗ്രൗണ്ടില്‍ ഏറെ നേരം കളി നോക്കി നിന്നാല്‍ ചിലപ്പോള്‍ അല്‍പ്പ നേരതെക്കെന്കിലും കളിക്കാന്‍ കിട്ടുന്ന അവസരവും ഞങ്ങളെ ത്രില്‍ അടിപ്പിച്ചിരുന്നു. ഈ ബോള്‍ ബട്മിന്റോന്‍ കളി പിന്നെ ഞാന്‍ എവിടെയും കണ്ടിട്ടുമില്ല എന്നതാണ് യാതാര്‍ത്ഥ്യം. ചെറുവാടി അങ്ങാടിയുമായി ബന്ധപ്പെട്ട എല്ലാവരും ഒരു കലങട്ടത്തില്‍ ഹീറോ ആയി കണ്ടിരുന്ന സീറോ മമ്മതാക്കയാണ് ഇന്നു നമ്മെ വിട്ടു പോയിരിക്കുന്നത്. വെക്കട്ടു പറമ്പിലെ അദ്ധേഹത്തിന്റെ തറവാട്ടു വീട്ടില്‍ നിന്നും പിരിഞ്ഞു ഏറന്ജിമാക്കള് വീടുണ്ടാക്കി പോയ ശേഷമാണോ അതോ പി. ടി. എം. ഹൈ സ്കൂളില്‍ ജോലി ലഭിച്ചു കടയും അടച്ചു പോയ ശേഷമാണോ എന്നറിയില്ല അദ്ധേഹത്തെ എന്നെന്നേക്കുമായി ചെരുവാടിക്കാരുടെ ഡയറിയില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. എന്നിരിക്കിലും ആ കാലഘട്ടത്തില്‍ അദ്ധേഹത്തിന്റെ സാമീപ്യവും സജീവതയും അനുബവിചിരുന്നവരുടെ മനസ്സില്‍ എന്നെന്നും സീറോ മമ്മതാക്ക എന്നും ഹീറോ ആയി തന്നെ നിലനില്ക്കും...
Subscribe to:
Posts (Atom)